മലയോരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹരമാകുന്നു: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: മലയോരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂ പതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ മലയോരമേഖലയിലെ 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനമായി പതിച്ചു നല്‍കുന്നവ പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കും. വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കലാണ് ഏറ്റവും പ്രധാനം, വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി പതിച്ച് കിട്ടിയവരില്‍ പലരുടേയും നിര്‍മ്മാണവും കൈമാറ്റവും വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഭൂമി തരംമാറ്റം ക്രമപ്പെടുത്താന്‍ ചട്ടങ്ങളുണ്ടാക്കി. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചട്ട ഭേദഗതി മന്ത്രിസഭ പരിഗണിച്ചത്. പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും. ബാക്കി ഭൂമിയില്‍ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. പട്ടയഭൂമിയിലെ പൊതു- സര്‍ക്കാര്‍ – വാണിജ്യ കെട്ടിടങ്ങള്‍ക്ക് കോംപൗണ്ടിങ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page