കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം മുൻ ആംബുലൻസ് ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബല്ലാ കടപ്പുറം സ്വദേശി അബ്ദുള്ള (53) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി രാത്രി 8.15 മണിയോടെയാണ് സംഭവം. വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അരിമല ഹോസ്പിറ്റലിലെ മുൻ ആംബുലൻസ് ഡ്രൈവർ ആയിരുന്നു.
