പാലക്കാട്: വീട്ടില്‍ പൂജ നടത്തിയെങ്കിലും യുവതിയുടെ ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് പൂജാരിയെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷിനാണ് മര്‍ദ്ദനമേറ്റത്. ഇരട്ടക്കുളം കൃഷ്ണന്‍ (54), മക്കളായ രജിന്‍ (24), വിപിന്‍ (21), കൃഷ്ണന്റെ സഹോദരി ഭര്‍ത്താവ് പരമന്‍ (51) എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചത്. സ്വന്തമായി ഒരു പ്രാര്‍ഥനാലയം നടത്തുന്നയാളാണ് സുരേഷ്. പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ബാധയാണെന്നും പൂജ നടത്തി പരിഹരിക്കാമെന്നും സുരേഷ് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. രണ്ടുമാസം മുമ്പാണ് ഒരു ദിവസം നീണ്ടുനിന്ന പൂജ നടത്തിയത്. എന്നാല്‍ പൂജയ്ക്കു ശേഷവും പെണ്‍കുട്ടിയുടെ മാനസിക പ്രശ്‌നങ്ങള്‍ മാറിയില്ല. പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞു പോയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കളായ മൂന്നു പേര്‍ സുരേഷിനെ സമീപിക്കുകയായിരുന്നു. ഒടുവില്‍ പൂജാരിയുമായി തര്‍ക്കത്തിലായി. സംഘര്‍ഷത്തിലെത്തിയതോടെ നാലുപേരും ചേര്‍ന്ന് സിനിമാ സ്‌റ്റൈാലില്‍ സുരേഷിനെ മര്‍ദിച്ച് അവശനാക്കി. പരിക്കേറ്റ് നിലത്തു വീണതോടെ സംഘം സ്ഥലം വിട്ടു. പരിക്കേറ്റ സുരേഷിനെ നാട്ടുകാര്‍ ആലത്തൂര്‍ ഇരട്ടക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തതോടെ സുരേഷും ആശ്രമവാസികളും ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കൃഷ്ണനും മക്കളും പാലക്കാട്ടെ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.
