കാസർകോട്: കാസർകോട് ,കുഡ്‌ലു വില്ലേജിലെ മീപ്പുഗുരിയിൽ 18 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദയയുടെ മകൾ സജിന (18)യാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 .30 നും 6.40 നും ഇടയിലാണ് സംഭവമെന്ന് കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ക്വാർട്ടേഴ്സ് ഉടമ ലോഗേ ഷിന്റെ പരാതിയിലാണ് കേസ്.
