കാഞ്ഞങ്ങാട്: റിട്ട.എസ് ഐയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിന് പിറകുവശം താമസിക്കുന്ന ടി സച്ചിന്‍മയന്‍ (63) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മരിച്ചനിലയില്‍ കണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് ആളെ മനസിലായത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.
