കാസർകോട്: ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ കണ്ടക്ടർ മരിച്ചു. പാണത്തൂർ ചിറംകടവ് സ്വദേശി സുനീഷ് അബ്രഹാം ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം. രാവിലെ പാണത്തൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു സുനീഷ്. ബസ് രാവിലെ കോളിച്ചാൽ എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ബസിൽ കുഴഞ്ഞുവീണ കണ്ടക്ടറെ ഡ്രൈവറും, ബസിൽ യാത്ര ചെയ്തിരുന്ന സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂരും ചേർന്ന് ഇദ്ദേഹത്തെ മാലക്കല്ലിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചു. തുടർന്ന് മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Very sad news 😞