കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളായ സഹോദരങ്ങളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. കര്‍ണാടക, കുടക്, നാപോക്ക് സ്വദേശിയായ പി. എ.സലീം(40), സഹോദരി സുഹൈബ(21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പോക്‌സോ കോടതി ജഡ്ജി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഉച്ച കഴിഞ്ഞ് പ്രസ്താവിക്കും. 2024 മെയ് 15 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പോയപ്പോഴാണ് സലിം മുന്‍വാതില്‍ വഴി വീട്ടിനകത്തു കയറി ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ എടുത്ത് കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെയുള്ള വയലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ കമ്മല്‍ കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ വില്‍പന നടത്താന്‍ സഹായിച്ചുവെന്നാണ് സുഹൈബക്കെതിരെയുള്ള കുറ്റം.
