ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം കൃഷ്ണ‌പുരം സ്വദേശിനി ആരാധ്യ (14)യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം റിട്ട.എസ് ഐ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: റിട്ട.എസ് ഐയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിന് പിറകുവശം താമസിക്കുന്ന ടി സച്ചിന്‍മയന്‍ (63) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മരിച്ചനിലയില്‍ കണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് ആളെ മനസിലായത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുവാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിച്ചില്ലെന്നും മൊഴികള്‍ …

പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച; 30 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും കവര്‍ന്നു

കണ്ണൂര്‍: പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 30 പവന്റെ ആഭരണങ്ങളും നാല് ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുരയില്‍ കെ.സി.സുമതയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുമതയും മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു. മകന്റെ ഭാര്യ കര്‍ണാടകയിലെ അവരുടെ വീട്ടിലേക്കും പോയിരുന്നു. ജോലി കഴിഞ്ഞ് സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരു വശത്ത് ഒളിപ്പിച്ചുവച്ചാണ് കുടുംബം ജോലിക്ക് പോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് …

പറമ്പില്‍ അതിക്രമിച്ച് കയറി ദമ്പതികള്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതിക്ക് 3 വര്‍ഷം തടവും 35,000 രൂപ പിഴയും, രണ്ടാം പ്രതിയെ വെറുതെ വിട്ടു

കാസര്‍കോട്: വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി ദമ്പതികളെ കല്ല് കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് മൂന്നു വര്‍ഷം തടവും 35, 000 രൂപ പിഴയും ശിക്ഷ. കള്ളാര്‍ നീലിമല സ്വദേശി ഷിജു ബേബി(44)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവും അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ പ്രതിയുടെ പിതാവിനെ കോടതി വെറുതെ വിട്ടു. 2019 മെയ് 10 നാണ് നീലിമല …

ബീഹാറില്‍ നിന്നു കഞ്ചാവെത്തിച്ച് വില്‍പ്പന; അഞ്ചു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: അഞ്ചുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ബീഹാര്‍ സ്വദേശി രാജ്കുമാറി (25)നെയാണ് ശനിയാഴ്ച രാവിലെ കണ്ണൂര്‍ പ്രസ്‌ക്ലബ്ബിനു സമീപത്തു വച്ച് അസി. ഇന്‍സ്പെക്ടര്‍മാരായ വി പി ഉണ്ണികൃഷ്ണന്‍, എം കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. എക്സൈസ് സംഘത്തില്‍ കെ ഷജിത്ത്, പ്രിവന്റീവ് ഓഫീസര്‍ രജിത്ത് കുമാര്‍, സി ഇ ഒ മാരായ പി വി ഗണേഷ് ബാബു, ഷിബു, മുഹമ്മദ് ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ബീഹാറിലെ കര്‍ഷകര്‍ക്ക് ഒരു കിലോയ്ക്ക് ഏഴായിരം …

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുന്നത് കണ്ട 10 വയസുകാരിയെ 14 കാരന്‍ കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: മോഷണം പുറത്തുപറയുമോയെന്ന് ഭയന്ന് 14 വയസുകാരന്‍ 10 വയസുകാരിയെ കുത്തിക്കൊന്നു. അയല്‍വാസിയുടെ വീട്ടില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 14 കാരന്‍ 21 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു. ആഗസ്റ്റ് 18നാണ് സംഭവം നടന്നത്. ആറാം ക്ലാസുകാരിയായ സഹസ്രയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് 14കാരന്‍ എത്തിയത്. രക്ഷിതാക്കള്‍ ജോലിക്ക് പോകുകയും സഹോദരന്‍ സ്‌കൂളിലും പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവാണ് കുട്ടിയെ മരിച്ച …

മരം മുറിച്ചു മാറ്റിയതില്‍ പ്രതിഷേധം; ഉദുമ പഞ്ചായത്ത് ഓഫീസിനു മുന്നിലിട്ട ഇന്റര്‍ലോക്ക് ഇളക്കിമാറ്റി മരതൈകള്‍ നട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍

കാസര്‍കോട്: ഉദുമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ശുദ്ധവായുവും തണലുമേകി നിന്ന മരങ്ങള്‍ മുറിച്ചു മാറ്റി ഇന്റര്‍ലോക്ക് പാകിയതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്റര്‍ലോക്ക് ഇളക്കി മാറ്റി പ്രവര്‍ത്തകര്‍ മരതൈകള്‍ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകരായ കെ.ടി ജയന്‍, സാഹിറ റഹ്‌മാന്‍, മോഹനന്‍ മാങ്ങാട്, കെ.വി കുഞ്ഞിക്കണ്ണന്‍, പി.കെ. മുകുന്ദന്‍, ജഗദീഷ് ആറാട്ട് കടവ്, ജയന്തി ടീച്ചര്‍, ബിന്ദു കല്ലത്ത്, ശ്രീജ പുരുഷോത്തമന്‍, ലിനി മനോജ്, അല്ലു അഹമ്മദ്, ശുഭ നെയ്യങ്ങാനം തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരാണ് തൈകള്‍ നട്ടത്.ശനിയാഴ്ച …

ടിക് ടോക് നിരോധനം നീക്കിയോ? പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണമിതാണ്

ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം.ടിക് ടോക് നിരോധനം നീക്കി എന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചില ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിഞ്ഞെങ്കിലും ലോഗിന്‍ ചെയ്യാനോ അപ്ലോഡ് ചെയ്യാനോ വിഡിയോകള്‍ കാണാനോ കഴിഞ്ഞില്ല. ടിക് ടോക് …

കുമ്പള ടോള്‍ ബൂത്ത് നിര്‍മ്മാണം ആക്ഷന്‍ കമ്മിറ്റി തടഞ്ഞു; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു

കുമ്പള: ആരിക്കാടിയിലെ ദേശീയപാത ടോള്‍ ബൂത്ത് നിര്‍മ്മാണം തടഞ്ഞ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാവിലെ പൊലീസിന്റെ സുരക്ഷിതത്വത്തില്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പ്രവര്‍ത്തകരെ സംഘടിപ്പിച്ച ആക്ഷന്‍ കമ്മിറ്റി ഉച്ചയോടെനിര്‍മ്മാണ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും അതേ സ്ഥലത്ത് ഇരുന്നു മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടയില്‍ പൊലീസ് സംഘം സമരക്കാരെ അറസ്റ്റു ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. കുമ്പളയില്‍ …

കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പിഎ സലീമും സഹോദരിയും കുറ്റക്കാര്‍, ശിക്ഷ ഉച്ച കഴിഞ്ഞ്

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളായ സഹോദരങ്ങളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. കര്‍ണാടക, കുടക്, നാപോക്ക് സ്വദേശിയായ പി. എ.സലീം(40), സഹോദരി സുഹൈബ(21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പോക്‌സോ കോടതി ജഡ്ജി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഉച്ച കഴിഞ്ഞ് പ്രസ്താവിക്കും. 2024 മെയ് 15 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പോയപ്പോഴാണ് സലിം മുന്‍വാതില്‍ വഴി വീട്ടിനകത്തു കയറി ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ എടുത്ത് …

ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ വഴിത്തിരിവ്; പരാതികളെല്ലാം വ്യാജം, പരാതിക്കാരനായ മുന്‍ ശുചീകരണത്തൊഴിലാളി അറസ്റ്റില്‍

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ തീരോധാന കേസുകളില്‍ വന്‍ വഴിത്തിരിവ്. കൂട്ട ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുന്‍ ശുചീകരണത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം കള്ളം പറഞ്ഞതാണെന്ന് പരാതിക്കാരായ ചിന്നയ്യ(50) മൊഴി നല്‍കി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസ്‌ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച പുലരും വരെ ചോദ്യം ചെയ്ത …

ആര്‍ട്ടിസ്റ്റ് സന്ധ്യാബാലകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാഞ്ഞങ്ങാട്, അലാമിപ്പള്ളിയിലെ സന്ധ്യാബാലകൃഷ്ണന്‍ (57) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.പ്രമുഖ മേക്കപ്പ് -വസ്ത്രാലങ്കാര കലാകാരനായ നീലേശ്വരത്തെ പരേതനായ ദേവന്‍ ബാലന്റെ ശിഷ്യനാണ്. സ്‌കൂള്‍ കാലഘട്ടത്തിലേ കലാരംഗത്ത് എത്തിയ ബാലകൃഷ്ണന്‍ ഒരാഴ്ച മുമ്പ് ഗുരുവായൂരില്‍ നടന്ന പരിപാടിക്കാണ് ഏറ്റവും ഒടുവില്‍ ബ്രഷ് കൈയിലേന്തിയത്. ബ്രഷ് റൈറ്റിംഗ് അസോസിയേഷന്‍, നന്മ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കുഞ്ഞിപ്പെണ്ണ്- ചോമു ദമ്പതികളുടെ മകനാണ്. ഭാര്യ: …

ശക്തമായ പൊലീസ് കാവലില്‍ കുമ്പള ടോള്‍ ബൂത്ത് നിര്‍മ്മാണം തുടങ്ങി; 12 മണിക്ക് നാട്ടുകാരെ സ്ഥലത്തേക്കു വിളിച്ചുകൊണ്ടു സമരസമിതി വാട്‌സാപ്പ് സന്ദേശ പ്രവാഹം: ശക്തമായ പൊലീസ് രംഗത്ത്

കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ ദേശീയപാതയില്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം ശക്തമായ പൊലീസ് കാവലില്‍ രാവിലെ ആരംഭിച്ചു. അതേസമയം മുഴുവനാളുകളും 12 മണിക്ക് ടോള്‍ബൂത്ത് നിര്‍മ്മാണ സ്ഥലത്തിനടുത്തെത്തണമെന്ന് അക്ഷന്‍ കമ്മിറ്റി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. ഈ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ പി കെ ജിജേഷിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ ഒരു ബറ്റാലിയന്‍ സ്‌പെഷ്യല്‍ പൊലീസും സ്ഥലത്തേക്കു തിരിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്. കുമ്പള സ്റ്റേഷനിലും പൊലീസുകാരെ സജ്ജരാക്കി നിറുത്തിയിട്ടുണ്ട്. …

ബന്തിയോട്ട് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു; നിര്‍ണ്ണായകമായത് കീപാഡ് ഫോണ്‍

കാസര്‍കോട്: ബന്തിയോട്ട് ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പകുതി പൊളിച്ചു നീക്കിയ കെട്ടിടത്തിനു അകത്തു കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്‌നാട്, തിരുനെല്‍വേലി, അഴങ്ങനേരി, നാലുവാസന്‍ കോട്ടയിലെ ജി ഗുരുസ്വാമി (70)യുടെ മൃതദേഹമാണെന്നാണ് കുമ്പള എസ് ഐ പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്. പൊലീസുകാരനായ സുബിനും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ജൂലായ് 15ന് ആണ് ബന്തിയോട്ടെ കെട്ടിടത്തിനകത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു. മൃതദേഹം തിരിച്ചറിയാനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സ്ഥലത്തു …

അമ്പലത്തറ, ലാലൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; വിഷ്ണുമംഗലം സ്വദേശി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ, ലാലൂരില്‍ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരനായ പുല്ലൂര്‍, വിഷ്ണുമംഗലത്തെ ഭാസ്‌ക്കരന്‍ (57) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍, മധുരം പാടിയിലെ മാധവന്‍, വിഷ്ണു മംഗലത്തെ സുധാകരന്‍, ഭാര്യ സാവിത്രി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാവിലെ ഗുരുപുരം കല്ലന്തോള്‍ റോഡില്‍ ലാലൂര്‍ ഇറക്കത്തിലാണ് അപകടം. സാവിത്രിയുടെ ലാലൂരിലുള്ള പറമ്പിലേക്ക് …

കാറില്‍ എംഡിഎംഎ കടത്ത്; കോട്ടിക്കുളത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കോട്ടിക്കുളത്ത് ബേക്കല്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ കടത്തിയ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശി മുഹമ്മദ് മഹ്ഷൂഹ്(27), ചേറ്റുകുണ്ട് കീക്കാനം സ്വദേശി സക്കീര്‍(35) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ പൊലീസ് സ്റ്റേഷന് സമീപത്തെ കോട്ടിക്കുളം തീരദേശപാതയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കാറില്‍ നിന്ന് 0.95 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ എംഎന്‍ മനുകൃഷ്ണന്‍, സിപിഒമാരായ പി റോജന്‍, ജിത്തു …

വിവാഹമോചനത്തിനായി എത്തുന്ന സ്ത്രീകളെ ചേംബറിലേക്ക് വിളിപ്പിക്കും, പിന്നെ ലൈംഗികാതിക്രമം; കുടുംബകോടതി ജഡ്ജിക്കെതിരെ പരാതി

കൊല്ലം: ചവറയിലെ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി. ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി. വിവാഹ മോചന കേസുകള്‍ക്ക് എത്തുന്ന സ്ത്രീകള്‍ക്കെതിരെ ജഡ്ജ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. മൂന്ന് സ്ത്രീകളുടെ പരാതികളാണ് ഇയാള്‍ക്കെതിരെ കൊല്ലം ജില്ലാ ജഡ്ജിന് ലഭിച്ചത്. കൊല്ലം ജില്ലാ ജഡ്ജി പരാതികള്‍ ലഭിച്ചതോടെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. നടപടികളുടെ ഭാഗമായി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റി. കുടുംബ കോടതിയിലെത്തുന്ന …