മുള്ളേരിയയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മുള്ളേരിയയിലെ പിക്കപ്പ് വാന്‍ ഡ്രൈവറെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍, മണിയൂര്‍, മൂലടുക്കയിലെ ഗോപാലന്റെ മകന്‍ യോഗേഷ് (28) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇന്നലെ ജോലിക്ക് പോയിരുന്നില്ലെന്നു പറയുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ സ്വന്തം വീട്ടിലാണ്. ഇതായിരിക്കാം ആത്മഹത്യയ്ക്കു കാരണമെന്നു സംശയിക്കുന്നു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: യശോദ. ഭാര്യ പ്രജ്വല. സഹോദരങ്ങള്‍: ശരത്, ശരണ്യ.

ടി ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിച്ചു

തൃശൂര്‍: കവി ടി ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിച്ചു.തൃശൂര്‍ എം ഐ സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിപിഎംഎ സലാം അവര്‍ഡ് വിതരണം ചെയ്തു. ഉത്തരകേരളത്തില്‍ മുസ്ലിംവിഭാഗങ്ങള്‍ക്കിടയിലെ നിരക്ഷരതയും അന്ധവിശ്വാസങ്ങളും മാറ്റി വിദ്യാഭ്യാസത്തിലൂടെ ന്യൂനപക്ഷ സമൂഹത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ച മഹാകവിയായിരുന്നു ടി.ഉബൈദെന്ന് പി.എം.എ സലാം അഭിപ്രായപ്പെട്ടു.കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യാപാടി അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് …

ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റ്‌ സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ – ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ്‌ സഭയിലെ സീനിയർ അംഗം ബ്രദർ ഗിൽബർട്ട് ഡാനിയേൽ (61) ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ അന്തരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

നടിയുടെ ആരോപണം;യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടിന്റെ രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം. പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ്ജ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. പാലക്കാട് എം എല്‍ എ കൂടിയാണ് രാഹുല്‍ മാങ്കൂട്ടം. നടി ഉയര്‍ത്തിയ ആരോപണങ്ങളില്‍ രാഹുല്‍ മറുപടി പറയണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായ സാഹചര്യത്തിലാണ് ഹൈക്കമാന്റ് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ രാഹുല്‍ എം എല്‍ എ സ്ഥാനത്ത് തുടരും. അതേസമയം ഇപ്പോള്‍ …

ആസ്റ്റര്‍ മിംസ് മെഡിക്കല്‍ ക്യാമ്പ് തുടങ്ങി: രോഗികളുടെ വന്‍ തിരക്ക്

കാസര്‍കോട്: ആംസ്റ്റര്‍ മിംസ് ആശുപത്രി ഉദ്ഘാടനത്തിന് മുന്നോടിയായി ചെങ്കള, ഇന്ദിരാനഗറിലെ ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. നൂറുകണക്കിന് ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ ഉദ്ഘാടനംചെയ്തു. ആശുപത്രി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനെയും അതിന് അവസരമൊരുക്കിയ അഷ്‌റഫ് നായന്മാര്‍മൂലയെയും ടീം അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വാര്‍ഡ് മെമ്പര്‍ ഹസീന റഷീദ് അധ്യക്ഷത വഹിച്ചു. ഡോ. സൂരജ്, ഡോ. അനൂപ് നമ്പ്യാര്‍, ബ്രിജു മോഹന്‍, ഡോ. വിദ്യ, നസീര്‍അഹ്‌മദ്, ഹസീം, ഡോ. വിനോദ്, ഡോ. നവാഫ്, …

17കാരനെ നിരവധി തവണ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവറായ പ്രതി അറസ്റ്റില്‍

കാസര്‍കോട്: 17 കാരനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബായിക്കട്ടയിലെ ഇബ്രാഹിം ഖലീലി(25)തിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 2023 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. ഓട്ടോ ഡ്രൈവറാണ് പ്രതി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാല്‍ കരിപ്പൂരാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പൊലീസാണ് ജമാല്‍ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് അംഗം കൂടിയാണ് ജമാല്‍ കരിപ്പൂര്‍. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നായാട്ടു സംഘത്തെ തട്ടികൊണ്ടുപോയി കൊള്ളയടിച്ച കേസ്; വൊര്‍ക്കാടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കുറ്റിക്കോല്‍ സ്വദേശിയുടെ നേതൃത്വത്തില്‍ വൊര്‍ക്കാടിയില്‍ നായാട്ടിനു എത്തിയ സംഘത്തെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശരാക്കിയശേഷം തോക്കും തിരകളും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വൊര്‍ക്കാടി, പുരുഷം കോടിയിലെ മുഹമ്മദ് റാഷിഖി (25)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കോല്‍ സ്വദേശി നിധീഷും സംഘവുമാണ് അക്രമത്തിനു ഇരയായത്. കേസില്‍ അംഗഡിപ്പദവിലെ സൈഫുദ്ദീന്‍ (29), …

ജനവാസമേഖലയില്‍ ഇറങ്ങി പരാക്രമം; ആലൂരിലെ ശല്യക്കാരനായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കാസര്‍കോട്: കഴിഞ്ഞ ഒരുമാസമായി മുളിയാര്‍ ആലൂരിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനിയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍വി സത്യന്റെയും, സീനിയര്‍ ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകദൗത്യസംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പന്നിയെ വെടിവച്ചു കൊന്നത്. കരക്കക്കാല്‍ റിയാസിന്റെ കൃഷിയിടത്തിലാണ് നാട്ടിലെ സ്ഥിരം ശല്യക്കാരനായ കാട്ടുപന്നിയെ കണ്ടെത്തിയത്. ആലൂരിലെയും പരിസര പ്രദേശങ്ങളിലെയും കാല്‍നടയാത്രക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഭീഷണിയായി നിലകൊണ്ട കാട്ടുപന്നിയാണ് ഇതെന്ന് ഷൂട്ടര്‍ …

മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ചിത്രദുര്‍ഗ സ്വദേശിയായ തിമ്മയ്യ (38)യെ ആണ് ജില്ലാ പൊലീസ് മേധാവി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം എ.എസ്.പി നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം എസ്.ഐ. കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. എസ്.ഐ.യും എ.എസ്.ഐ സദന്‍, പൊലീസുകാരായ സുഭാഷ്, ചന്ദ്രകാന്ത് എന്നിവരുമടങ്ങിയ സംഘം ബംഗ്‌ളൂരുവില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2020ല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പോക്‌സോ കേസെടുത്ത പൊലീസ് …

കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി, ചെറുവത്തൂര്‍ വിജയബാങ്ക്, കവര്‍ച്ചാ കേസുകളിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റില്‍; വെള്ളരിക്കുണ്ട് സ്വദേശിയായ അബ്ദുല്‍ ലത്തീഫ് പിടിയിലായത് മുത്തൂറ്റ് ഫിനാന്‍സ് കൊള്ളയടിക്കാന്‍ ശ്രമിച്ച കേസില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയെ ഞെട്ടിച്ച് രണ്ടു വന്‍ കവര്‍ച്ചാ കേസുകളിലെ മുഖ്യപ്രതിയായ യുവാവ് വീണ്ടും കവര്‍ച്ചാക്കേസില്‍ അറസ്റ്റില്‍. വെള്ളരിക്കുണ്ട് സ്വദേശിയായ അബ്ദുല്‍ ലത്തീഫ് (47)നെയാണ് മംഗ്‌ളൂരു ഡി സി ബി പൊലീസ് അറസ്റ്റു ചെയ്തത്. 2025 മാര്‍ച്ച് 26ന് ദേര്‍ളക്കട്ടയിലെ മുത്തൂറ്റ് ഫിനാന്‍സ് കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിലെ മറ്റു രണ്ടു പ്രതികളായ കാഞ്ഞങ്ങാട്ടെ അര്‍ഷാദ്, ഇടുക്കിയിലെ മുരളി എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മുത്തൂറ്റ് ഫിനാന്‍സിലാണ് കൊള്ളശ്രമം …

മോഷണം നടത്തിയ ശേഷം ഒളിവില്‍ പോയത് 14 വര്‍ഷം; മംഗളൂരു സ്വദേശി പിടിയില്‍

മംഗളൂരു: 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിയെ മാല്‍പെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ജെപ്പു മാര്‍ക്കറ്റിലെ മുഹമ്മദ് സമീര്‍ എന്നയാളാണ് പിടിയിലായത്. മോഷണം നടത്തിയ ശേഷം പ്രതി കഴിഞ്ഞ 14 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. മംഗളൂരുവില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഗൾഫിലെ പ്രമുഖ വ്യവസായിയും മാങ്ങാട് സ്വദേശിയുമായ മൊയ്ദീൻ കുഞ്ഞി സിലോൺ അന്തരിച്ചു

ദുബായ്: കാസർകോട് മാങ്ങാട് സ്വദേശി മൊയ്ദീന്‍ കുഞ്ഞി സിലോണ്‍ (73) ദുബായിൽ അന്തരിച്ചു. മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ എംഡിയായിരുന്നു. കേരളത്തിലും പുറത്തുമായി ഒട്ടേറെ മതസ്ഥാപനങ്ങള്‍ നിര്‍മിച്ചു നല്‍കിയ മൊയ്ദീന്‍ കുഞ്ഞി സിലോണ്‍ ജീവകാരുണ്യമേഖലയില്‍ സജീവമായിരുന്നു. മൃതദേഹം സോനപുർ മസ്ജിദിൽ കബറടക്കും. ഭാര്യ: പരേതയായ ഐഷത്ത് നസീം. മക്കൾ: ആരിഫ് അഹമദ്, സൗദ് ഷബീർ, ഫഹ്ദ് ഫിറോസ്, റെസാറാ ഷിദ്, ജുഹൈനാ അഹമദ്, ആമിര്‍ അഹമദ്.

ഒളയത്തടുക്കയിലെ ഓട്ടോ ഡ്രൈവര്‍ അബൂബക്കര്‍ അന്തരിച്ചു

കാസര്‍കോട്: മുസ്ലീംലീഗ് പ്രവര്‍ത്തകനും ഒളയത്തട്ക്കയിലെ ഓട്ടോ ഡ്രൈവറുമായ മഞ്ചത്തട്ക്ക അബൂബക്കര്‍(56)അന്തരിച്ചു. മുസ്ലീംലീഗ് മധൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി, ഓട്ടോ തൊഴിലാളി യൂനിയന്‍(എസ്.ടി.യു.), ഒളയത്തട്ക്ക ടൗണ്‍ കമ്മിറ്റി, ഒളയത്തട്ക്ക ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി, മഞ്ചത്തട്ക്ക ദര്‍ഗ്ഗ മസ്ജിദ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: നബീസ. മക്കള്‍: നിസാം, ഫവാസ്, ഫയാസ് ഫമീദ, ഫസീല, ഫാസില. മരുമക്കള്‍: അഷ്റഫ് മുഗു, റംസാന്‍ മണിയംപാറ, രഹല. സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, ഹമീദ്, അലി, മുസ്തഫ.

പെരിയയിലെ കെ.പി കുഞ്ഞഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പെരിയയിലെ കെ.പി കുഞ്ഞഹമ്മദ് (82) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ: മറിയകുഞ്ഞി. മക്കള്‍: നസീമ, ലൈല, മെഹ്ദി അബ്ദുള്‍ റഹ്‌മാന്‍ (ദുബായ്), സീന (മുന്‍ ഉദുമ ഗ്രാമ പഞ്ചായത്തംഗം), സൗദ. മരുമക്കള്‍: എം.ടി മൂസ ബേവിഞ്ച (കോണ്‍ട്രാക്ടര്‍), ബഷീര്‍ തൊട്ടി (റിട്ട. ഫാര്‍മസിസ്റ്റ്), അബ്ദുള്‍ സമീര്‍ (അധ്യാപകന്‍, ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍), മാഹിന്‍ കല്ലട്ര മാക്കോട് (ബിസിനസ്), ഫസീല. സഹോദരങ്ങള്‍: പി.കെ അസൈനാര്‍, സൈനബ, മിസ്‌രിയ്യ, ഫാത്തിമ പരേതരായ പി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി ഇസ്ഹാഖ് …

വീട്ടിൽ വെള്ളം ചോദിച്ചെത്തി, അടുക്കളയിലെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു

കണ്ണൂര്‍: കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. ബുധനാഴ്ച ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റു. ഇയാള്‍ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളം ചോദിച്ച് വീട്ടിനുള്ളില്‍ …

എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

കാസർകോട്: എൻഡോസൾഫാൻ ദുരിതബാ ധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ അടുക്കത്തിൽവീട്ടിൽ ടി.വി.രജനി(49) ആണ് മരിച്ചത്. പരേതനായ നാരായണൻ്റെയും ടി.വി.ദേവകിയുടെയും മകളാണ്. ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്‌കൂൾ വിദ്യാർഥിനിയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ നടക്കും.

മെമു സർവീസ് മംഗളൂരു വരെ നീട്ടുന്നത് പരിശോധിക്കും; കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി എം. രാജഗോപാലൻ എം.എൽ.എ

കാസർകോട്: ജില്ലയിലെ ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് മെമ്മു സർവീസ് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം വിശദമായി പരിശോധിക്കാന്‍ റെയില്‍വെ ഡയറക്ടറേറ്റിന് നിർദ്ദേശം നല്‍കിയിതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എം.രാജഗോപാലന്‍ എം.എല്‍.എ.യെ അറിയിച്ചു. ഇതുള്‍പ്പെടെ റെയിൽവെയുമായി ബന്ധപ്പെട്ട ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാ ക്കണം എന്നാവശ്യപ്പെട്ട് എം.എല്‍.എ. നല്‍കിയ നിവേദനത്തിലുള്ള മറുപടിയിലാണ് ആവശ്യം പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുള്ളത്. നിലവിൽ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഒരു പാസഞ്ചർ …