ഡാളസ്: ഓഗസ്റ്റ് 30-ന് ഡാളസിൽ നടക്കാനിരുന്ന ‘കിലുക്കം – 2025’ എന്ന മോഹൻലാൽ ഷോ അപ്രതീക്ഷിതമായി റദ്ദാക്കി. മോഹൻലാലിൻ്റെ ടീമിലെ ഏതാനും അംഗങ്ങൾക്ക് വിസ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതാണ് ഷോ റദ്ദാക്കാൻ കാരണമെന്നു ഗാലക്സി എന്റർടൈൻമെന്റ് അറിയിച്ചു.
ടിക്കറ്റുകളുടെയും സ്പോൺസർഷിപ്പിൻ്റെയും തുക തിരികെ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും, അതിനായി എല്ലാവരുടെയും ക്ഷമയും സഹകരണവും പ്രതീക്ഷിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ അറിയാനോ സംശയങ്ങൾ ചോദിക്കാനോ ഉണ്ടെങ്കിൽ ഗാലക്സി എൻ്റർടൈൻമെൻ്റുമായി ബന്ധപ്പെടാവുന്നതാണ്.