കാസർകോട്: ബേഡകം ,മുന്നാട്, പെരിങ്ങാനത്ത് കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങാനം, മൂലയിലെ നാരായണൻ നായർ (70) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ വീട്ടിനു സമീപത്തെ ഷെഡിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ബേഡകം പൊലീസ് കേസെടുത്തു.
ഭാര്യ: കാർത്യായനി. മക്കൾ: പ്രദോഷ് കുമാർ ( ഗൾഫ് ), പ്രജിത്ത്കുമാർ ( മിലിറ്ററി ).മരുമക്കൾ: ശുഭ, നിഷിത . സഹോദരങ്ങൾ: കുഞ്ഞിരാമൻ നമ്പ്യാർ, ലക്ഷ്മി, സരോജിനി, നാരായണി, പരേതനായ കൃഷ്ണൻ നായർ.
