കാസര്‍കോട്: മീന്‍പിടിക്കുന്നതിനിടെ തിമിരി കല്‍നടതോട്ടില്‍ വീണ് യുവാവ് മരിച്ചു. കുതിരഞ്ചാലിലെ വടക്കേ വീട്ടില്‍ സതീശന്‍(45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് യുവാവിനെ തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കാര്‍പെയിന്റര്‍ തൊഴിലാളിയായിരുന്ന സതീശന്‍ നേരത്തെ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്നു. ഒരുകാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ഉടുത്തിരുന്ന ലുങ്കി നിര്‍മ്മാണം നടക്കുന്ന പാര്‍ക്കിന്റെ കമ്പിയില്‍ കുടുങ്ങിയപ്പോള്‍ തോട്ടില്‍ തെറിച്ചുവീണതായിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. വിവരത്തെ തുടര്‍ന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കുതിരുംചാലിലെ പരേതനായ വേലായുധന്റെയും വി.വി തമ്പായിയുടെയും മകനാണ്. സഹോദരങ്ങള്‍: സതി,സരള, ധനേഷ്.
