മംഗളൂരു: സ്വകാര്യ ബസില്‍ ഒരു യുവതിയോട് മോശമായി പെരുമാറിയ 60 കാരനെ മൂഡ്ബിദ്രി പോലീസ് അറസ്റ്റ് ചെയ്തു. ബെലുവായ് സ്വദേശിയായ റഹ്‌മാന്‍ ആണ് പിടിയിലായത്. ഇയാള്‍ യുവതിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യം ബസിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. ആദ്യം യുവതി പരാതി നല്‍കിയിരുന്നില്ല. അതിനാല്‍ പൊലീസ് റഹ്‌മാനെ അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിട്ടയക്കുകയായിരുന്നു. അറസ്റ്റുചെയ്യാത്തത് മൂഡ്ബിദ്രിയിലെ ഹിന്ദു മഹിളാ സംരക്ഷണ വേദികെ അംഗങ്ങളുടെ രോഷത്തിന് കാരണമായി. പിന്നീട് യുവതി മൂഡ്ബിദ്രി ഇന്‍സ്‌പെക്ടര്‍ പിജി സന്ദേശിന് നേരിട്ട് പരാതി നല്‍കി. ഇതോടെ പ്രതിയുടെ അറസ്റ്റുരേഖപ്പെടുത്തി.
