പുത്തൂര്‍: കോളേജ് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്നൂര്‍, കാനടുക്കയിലെ ഡോംബയ്യ കുലാലിന്റെ മകള്‍ തേജസ്വിനി (22)യാണ് ജീവനൊടുക്കിയത്. ജിഡെക്കല്ല്, ഫസ്റ്റ്‌ഗ്രേഡ് കോളേജില്‍ സ്റ്റാഫായിരുന്നു തേജസ്വിനി. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ ഏറെ വൈകിയിട്ടും തേജസ്വിനി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
