കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്, ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് അണക്കെട്ട് തുറന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് കണക്കിലെടുത്താണ് നടപടി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴ മുന്നണിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചവരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
