കാസര്‍കോട്: ബേഡകം കാഞ്ഞിരത്തുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മുന്നാട്ടെ അതുല്‍രാജി(18)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. മെഡിക്കല്‍ ഓഫീസര്‍ കെ പ്രദീപയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയിലാണ് അതുല്‍രാജിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയത്ത് അക്രമാസക്തനായ പ്രതി ആശുപത്രിയിലെ എമര്‍ജന്‍സി ബെഡ്് പൊക്കി തറയിലിട്ട് കേടുപാട് വരുത്തിയതായി ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
