കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 215 കിലോ പുകയില ഉള്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട്, വടകര, തൈക്കാട്ടെ അഫ്‌സല്‍(31), തലശ്ശേരി, പാട്യത്തെ വലിയ വീട്ടില്‍ അഷ്‌റഫ് (40) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലാണ് പുകയില വേട്ട നടന്നത്. മംഗ്‌ളൂരുവില്‍ നിന്നു കൂത്തു പറമ്പിലേയ്ക്ക് കടത്തുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങളെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ആദര്‍ശിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയരാജ്, സന്തോഷ് കുമാര്‍, പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍ മഞ്ചുനാഥ, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ അസീസ്, പ്രഭാകര, ജനാര്‍ദ്ദന എന്നിവരും ഉണ്ടായിരുന്നു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയിലായത്.
