കാസര്‍കോട്: വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് ആശുപത്രിയില്‍ മരിച്ചു. ഇരിയണ്ണി ലക്ഷം വീട് ഉന്നതിയിലെ പി ഹരിഹരനാ(34)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീടിന്നകത്ത് യുവാവിനെ അവശനിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പെയിന്റിങ് തൊഴിലാളിയായിരുന്നു ഹരിഹരന്‍. പരേതനായ മഹാലിംഗയുടെയും പത്മാവതിയുടെയും മകനാണ്. ഹരിണാക്ഷി സഹോദരിയാണ്.
