തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 19 വരെ തിരുവന്തപുരത്തു നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നു 14നും 20നും ഇടക്കു പ്രായക്കാരായ 2500ല്‍ പരം പേര്‍ പങ്കെടുക്കും. 14 വയസിനു താഴെ, 16 വയസിനു താഴെ, 18 വയസ്സിനു താഴെ, 20 വയസ്സിനു താഴെ എന്നീ നാലുവിഭാഗങ്ങളിലായാണ് കൗമാര കായിക മാമാങ്കം. ഈ മത്സരത്തില്‍ യോഗ്യത നേടുന്നവര്‍ക്കു ഒക്ടോബര്‍ 10 മുതല്‍ 14 വരെ ഭുവനേശ്വറില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.
