കോട്ടയം: ലൈംഗികാതിക്രമ കേസില്‍ മുന്‍ ഡിഎംഒ അറസ്റ്റില്‍. കോട്ടയം മുന്‍ ഡി എം ഒയായ പാലാ സ്വദേശി പി എന്‍ രാഘവനാണ് അറസ്റ്റിലായത്. 24 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഡോക്ടറുടെ പാലായിലെ ക്ലിനിക്കിലെത്തിയപ്പോള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ചികില്‍സയ്ക്കായാണ് യുവതി ക്ലിനിക്കിലെത്തിയത്. ചികില്‍സക്കിടെ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ചൊവ്വാഴ്ച രാവിലെ പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു.
