തളിപ്പറമ്പ് : പോളണ്ട് വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 1.80 ലക്ഷം രൂപ തട്ടിയെടുത്തതിന് കേസ്. വെള്ളോറ കോയിപ്രയിലെ കാഞ്ഞിരത്തിന്‍കുന്നേല്‍ ഹൗസില്‍ കെ.വി.ജോബിന്‍സിന്റെ പരാതിയില്‍ പാലക്കാട് ചിറ്റൂരിലെ കെ.രവീന്ദ്രനെതിരെയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. ഗ്ലോബല്‍ പാസ് റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ മാനേജറാണ് രവീന്ദ്രന്‍. ഏജന്‍സി വഴി വിസ വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയായിരുന്നു. പിന്നീട് വിസയോ പണമോ തിരിച്ചുകിട്ടാതിരുന്നതോടെയാണ് പരാതി നല്‍കിയത്. എസ്.ഐ: കെ.ഖദീജയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
