പയ്യന്നൂര്‍: പയ്യന്നൂരിലെ ആദ്യകാല ഡോക്ടറും പയ്യന്നൂര്‍ നഴ്‌സിങ്ങ് ഹോം ഉടമയുമായിരുന്ന
കുപ്പാടക്കത്ത് ഭാസ്‌ക്കരന്‍ നമ്പ്യാര്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍. പയ്യന്നൂര്‍ കോളേജ് ഭരണസമിതി മുന്‍ ഡയറക്ടറും, പയ്യന്നൂര്‍ ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ മെമ്പറും, പയ്യന്നൂര്‍ വെറ്ററന്‍സ് സ്‌പോര്‍ട്ട്‌സ് ഫോറം രക്ഷാധികാരിയുമായിരുന്നു. ഭാര്യ: കുന്നോത്ത് താഴത്ത് വീട്ടില്‍ കോമളം. മക്കള്‍: അനിത കെ.ടി, മായ.കെ.ടി, ഡോ.മനോജ് കെ.ടി (ശിശുരോഗ വിദഗ്ദന്‍, പയ്യന്നൂര്‍ സഹകരണ ആശുപത്രി). മരുമക്കള്‍: ഡോ:വി കൊച്ചുകൃഷ്ണന്‍ (പ്ലാസ്റ്റിക് സര്‍ജന്‍, തലശ്ശേരി), കൊച്ചുകൃഷ്ണന്‍ (റിട്ട. ബാങ്ക് മാനേജര്‍), അപര്‍ണ്ണ.
