കണ്ണൂര്‍: പൊലീസ് പരിശോധനയ്ക്കിടെ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി, പൊതുവാച്ചേരി സ്വദേശി അബ്ദുല്‍ റഹ്‌മാ(30)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് അബ്ദുല്‍ റഹ്‌മാനെ കാണാതായത്. മാക്കൂട്ടം ചുരം വഴിയെത്തിയ ഇന്നോവ കാര്‍ തടഞ്ഞു പരിശോധിക്കുന്നതിനിടയിലാണ് അബ്ദുല്‍ റഹ്‌മാന്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് പുഴയില്‍ ചാടിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തത്തി അന്വേഷണം നടത്തിയെങ്കിലും കനത്ത കുത്തൊഴുക്ക് ഉണ്ടായിരുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാപ്പ കേസിലെ വാറന്റ് പ്രതിയാണ് അബ്ദുല്‍ റഹ്‌മാന്‍ എന്നു പൊലീസ് പറഞ്ഞു.
