കാസർകോട്: മഞ്ഞപ്പിത്തം ബാധിച്ച് പാണത്തൂർ സ്വദേശിയായ യുവാവ് മരിച്ചു. പാണത്തൂർ മൈലാട്ടിയിലെ പരേതനായ ദാസിന്റെ മകൻ സുരാജ് (47) ആണ് മരിച്ചത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സുമതി. ഭാര്യ: സീമ. മക്കൾ: ശ്രീരാജ്, ശ്രീനന്ദ. സഹോദരങ്ങൾ: സുരേഷ്, സിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ മൈലാട്ടിയിലെ വീട്ടുവളപ്പിൽ.
