കണ്ണൂര്‍: മാതാവുമായി ബന്ധം സ്ഥാപിച്ച് 14 കാരിയായ മകളെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍. കോഴിക്കോട്, പുതുപ്പാടി, കക്കവയലിലെ മുരിക്കന്‍ കുന്നുമ്മല്‍ അബ്ദുല്‍ സലാമി (45)നെയാണ് എടക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. എസ് ഐ എന്‍ ദിജേഷിന്റെ നേതൃത്വത്തില്‍ ബംഗ്‌ളൂരുവില്‍ വച്ചാണ് അറസ്റ്റ്. നേരത്തെ മാലൂര്‍, മുഴപ്പിലങ്ങാട് പള്ളികളില്‍ സലാം ജോലി ചെയ്തിരുന്നു. ഈ സമയത്താണ് പ്രദേശവാസിയായ യുവതിയുമായി ബന്ധം സ്ഥാപിച്ചത്.
2023ല്‍ യുവതിയും മകളും കോഴിക്കോട് വിനോദയാത്രപോയപ്പോള്‍ കക്കയത്തെ ലോഡ്ജില്‍ വച്ച് സലാം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവത്രെ. പിന്നീടും ശല്യം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി എടക്കാട് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സലാം ബംഗ്‌ളൂരുവിനു സമീപത്തെ ഒരു പള്ളിയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെയെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിതീഷ്, സി പി ഒ റിജിന്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
