കാസര്‍കോട്: മലബാറിലെ ക്ഷേത്ര ആചാര സ്ഥാനികരുടെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന 1600 രൂപ പ്രതിമാസ വേതനം ഉടന്‍ നല്‍കണമെന്ന് ജില്ലയിലെ എസ് എന്‍ ഡി പി യൂണിയനുകളുടെ പ്രതിനിധിസംഘം മന്ത്രി വിഎന്‍ വാസവനോട് ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് വരെ ഉള്ള വേതനം നല്‍കുകയും മൂന്നു മാസത്തെ വേതനം ഇപ്പോള്‍ വീണ്ടും കുടിശ്ശികയാവുകയും ചെയ്തിട്ടുണ്ടെന്നു നിവേദനം ചൂണ്ടിക്കാട്ടി. 2017-ന് ശേഷം പുതിയ സ്ഥാനികന്മാരുടെ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല.
ആചാര സ്ഥാനികരുടെ വേതനം വര്‍ദ്ധിപ്പിക്കുകയും വേതനം നല്‍കാനുള്ള തുക ബഡ്ജറ്റില്‍ വകയിരുത്തി അതത് മാസത്തില്‍ തന്നെ അത് നല്‍കാനുള്ള നടപടിയെടുക്കുകയും വേണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. യൂണിയന്‍ ഭാരവാഹികളായ ഗണേഷ് പാറക്കട്ട, ജയാനന്ദന്‍ പാലക്കുന്ന്, പി.വി.വേണുഗോപാലന്‍, പി.ആര്‍.ശശിധരന്‍, കുഞ്ഞികൃഷ്ണന്‍ കപ്പണക്കാല്‍,
കേവീസ് ബാലകൃഷ്ണന്‍,എ.ടി. വിജയന്‍എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. എംല്‍എ മാരായ എം രാജഗോപാല്‍, സിഎച്ച് കുഞ്ഞമമ്പു തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
