കാസർകോട്: മാല മോഷണം തൊഴിലാക്കിയ യുവാവ് ബേക്കലത്ത് പിടിയിൽ. ഉദുമ പാക്യാര സ്വദേശി മുഹമ്മദ് ഇജാസ്(26) ആണ് പൊലീസിന്റെ പിടിയിലായത്. തളിപ്പറമ്പ, മംഗളൂരു, ഉപ്പിനങ്ങാടി എന്നീ സ്റ്റേഷനുകളിൽ സ്കൂട്ടറിൽ സഞ്ചരിച്ചു വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ച കേസുകൾ നിലവിലുണ്ട്. ബേക്കൽ, ഹൊസ്ദുർഗ് സ്റ്റേഷനുകളിലും മാല മോഷണ കേസിലെ പ്രതിയാണ്. പ്രതിക്കെതിരെ നേരത്തെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ബേക്കൽ ഡിവൈഎസ്പി വിവി മനോജിന്റെ നിർദ്ദേശ പ്രകാരം ബേക്കൽ എസ് എച്ച് ഒ ശ്രീദാസിന്റെ നേതൃത്വത്തിൽ എസ് ഐ മനു കൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജൻ ചീമേനി, ബിനീഷ് ചായ്യോത്ത്, പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
