കൊച്ചി: ‘ജീവിച്ചിരുന്നാല്‍ അവനെ വേണമെന്ന് തോന്നുമെന്ന് മോള്‍ പറഞ്ഞു’-23കാരിയ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മാതാവ്. മതം മാറണമെന്ന് നിര്‍ബന്ധിച്ച് മാനസികമായി തളര്‍ത്തിയതാണ് മകളുടെ മരണത്തിന് കാരണമെന്ന് മാതാവ് പറയുന്നു. ഒരുപാട് വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. അവനെ വിശ്വസിച്ചിട്ടാണ് മകള്‍ ഇറങ്ങി പോയത്.
വീട്ടിലെത്തിയ മകളെ റമീസിന്റെ കുടുംബം ഒരുപാട് ദ്രോഹിച്ചുവെന്നും മാതാവ് പറഞ്ഞു. എന്റെ മകള്‍ മരിച്ചു കളയുമെന്ന് വിചാരിച്ചില്ല. നല്ല മനഃശക്തിയുള്ള കുട്ടിയായിരുന്നു. തലേ ദിവസം വരെ റമീസിന് അയച്ച മെസേജില്‍ മരിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് പോയി മരിക്കാനാണ് അവന്‍ മറുപടി പറഞ്ഞത്. അത്രയ്ക്ക് ദുഷ്ടനായിട്ടല്ലേ എന്നും മാതാവ് വിതുമ്പി.
പുറത്തുപോയിരുന്ന അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടത്. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു. റമീസിനെ ഇമ്മോറല്‍ ട്രാഫിക്കിന് ലോഡ്ജില്‍ നിന്നുപിടിച്ചു. എന്നിട്ടും അവള്‍ ക്ഷമിച്ചുവെന്ന് സഹോദരന്‍ പറഞ്ഞു. കോളേജ് കാലത്തെ അടുപ്പമാണ് സോനയും റമീസും തമ്മിലുള്ള പ്രണയത്തിലേക്ക് മാറിയത്. ഈ പ്രണയമാണ് ദുരന്തത്തില്‍ കലാശിച്ചത്. യുവതിയുടെ ആത്മഹത്യാ കുറിപ്പും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സംസ്‌കാരം നടത്തി. 23 കാരിയുടെ മരണത്തില്‍ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തു.

😔