കാസര്‍കോട്: ആനന്ദാശ്രമം രാംനഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ വിമുക്തഭടന്‍ പി.സി.ജോണ്‍ ചെന്നിത്തലയുടെ ഭാര്യ ജോളമ്മ(68) അന്തരിച്ചു. ജന്മദിനത്തിലായിരുന്നു ജോളമ്മയുടെ മരണം.
സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ രാവിലെ 7 മണിക്ക് വസതിയില്‍ കൊണ്ടുവരും.
മക്കള്‍: മനോഷ് സി ജോണ്‍ (ബഹറിന്‍), മഞ്ജു സി ജോണ്‍, മന്ന്യ സി ജോണ്‍. മരുമക്കള്‍: സ്മിത തെക്കേല്‍(കാഞ്ഞങ്ങാട്), വിമുക്തഭടന്‍ വിനോജ് പി.എല്‍ പൊന്നങ്കുടത്ത് (എടക്കോം), വിമുക്തഭടന്‍ സുമേഷ് പി.എസ് (പഴയങ്ങാടി).
