കാസര്‍കോട്: ക്ഷീരോല്‍പ്പാദക സംഘത്തില്‍ നിന്നു പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. തായന്നൂര്‍, കാലിച്ചാനടുക്കം, അലക്കടിയിലെ ശ്രീജിത്തിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള പണം കൈക്കലാക്കാന്‍ കല്ലുകൊണ്ട് ഓഫീസിന്റെ ജനല്‍ ഗ്ലാസിന്റെ ചില്ല് തകര്‍ത്തുവെന്ന് കാണിച്ച് നല്‍കിയ പരാതി പ്രകാരമാണ് കേസ്.
