കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി പിഎം മുഫീദ് മുസ്തഫ(22)യുടെ പാഷന്‍ പ്രോ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഓവര്‍ബ്രിഡ്ജിനടിയില്‍ നിര്‍ത്തിയിട്ട് ട്രെയിനില്‍ പോവുകയായിരുന്നു യുവാവ്. വൈകീട്ട് ആറരയോടെ തിരിച്ചെത്തിയപ്പോള്‍ ബൈക്ക് മോഷണം പോയിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസില്‍ പരാതി നല്‍കി. മോഷ്ടവിന്റെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നിരന്തം ബൈക്ക് കവര്‍ച്ച നടക്കുന്നതിനാല്‍ ഓവര്‍ബ്രിഡ്ജിന് സമീപം സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ബൈക്ക് മോഷണം പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
