കുന്നംകുളം: കാണിപ്പയ്യൂരില്‍ ആംബുലന്‍സും, കാറും കൂട്ടിയിടിച്ച് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍(89), കുന്നംകുളം കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മടങ്ങുമ്പോഴാണ് അപകടം. ആശുപത്രിയില്‍ വച്ചാണ് രണ്ടുപേരും മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് കാണിപ്പയ്യൂര്‍ കുരിശുപള്ളിയ്ക്ക് സമീപമാണ് അപകടം. ആ കിന്റര്‍ ഹോസ്പിറ്റല്‍സിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. സംഭവത്തെ തുടര്‍ന്ന് കാറിലെ ഡീഡല്‍ ടാങ്ക് തകര്‍ന്ന് ഡീസല്‍ റോഡില്‍ പരന്നു. ആംബുലന്‍സില്‍ നിന്ന് ഓക്സിജനും ചോര്‍ന്നു. സ്ഥലത്ത് ഫയര്‍ഫോഴ്‌സും, പൊലീസും സ്ഥലത്തെത്തി. വാഹനഗതാഗതം തടസപ്പെട്ടു
