പെര്‍വാഡിലെ മുന്‍ പ്രവാസി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കുമ്പള, പെര്‍വാഡിലെ മുന്‍ പ്രവാസി ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. ഇര്‍ഫാന മന്‍സിലെ എച്ച് ഐ ബഷീര്‍ (57) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരണം സംഭവിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: റംല. മക്കള്‍: ഇര്‍ഫാന, റഹ്‌യാന, ഫര്‍ഹാന. മരുമക്കള്‍: റിയാസ്, അഷ്‌റഫ്, സുബൈര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഹമീദ്, അബുസാലി, ഹുസൈന്, ലത്തീഫ് സഖാഫി, സുഹ്‌റ, സീനത്ത്, പരേതയായ ആയിഷ. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ മൊഗ്രാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page