കാസർകോട്: കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി കാസർകോട് താലൂക്കിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ റെയ്ഡ്. ബദിയടുക്ക എക്സൈസ് ഇൻസ്പെക്ടർ പി ആർ ജിഷ്ണുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഉബ്രങ്കള വില്ലേജിൽ ചക്കുടലിൽ 2.245 ഗ്രാം മെത്താഫിറ്റമിൻ കൈവശം വച്ച രണ്ടു യുവാക്കൾ പിടിയിലായി. ചക്കുടൽ വീട്ടിൽ സി ബി മുഹമ്മദ് സാദിഖ്, നെക്രാജെ ചെന്നടുക്ക വീട്ടിൽ എ കെ നൗഷാദ് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അസി.എക്സൈസ് ഇൻസ്പെക്ടർ അബ്ദുള്ള കുഞ്ഞി, അസി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഇ കെ ബിജോയ് , പ്രിവന്റീവ് ഓഫീസർ കെ സാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജു ജി എസ്, സദാനന്ദൻ പി വനിത സിവിൽ എക്സൈസ് ഓഫീസർ ശംഷ എന്നിവരും റെയ് ഡിന് എത്തിയിരുന്നു.
