കാസർകോട് :കാസർകോട് നഗര സഭ കുടുംബശ്രീ – ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ആരംഭിച്ച വഴിയോര കച്ചവട മാർക്കറ്റ് എൻ. എ. നെല്ലിക്കുന്ന് എം എൽ എ ഉത്ഘാടനം ചെയ്‌തു. മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷ വഹിച്ചു. കുടുംബശ്രീ എക്സ്ക്യൂട്ടീവ് ഡയറക്ടർ എച്ച് . ദിനേശൻ മുഖ്യാതിഥി ആയിരുന്നു. നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സഹിർ ആസിഫ്, ആർ. റീത്ത, കാലിദ് പച്ചക്കാട്, ആർ. രജനി, ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. അബ്ദുൽ റഹ്മാൻ, കൗൺസിലര്മാരായ കെ. ജി. പവിത്ര, പി. രമേശ്, എം. ലളിത, സിദ്ദിഖ് ചക്കര, വരപ്രസാദ് കോട്ടക്കണ്ണി , കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ഡി. ഹരിദാസ്, സി ഡി എസ് ചെയർപേഴ്സൺ ആയിഷ ഇബ്രാഹിം, വഴിയോര കച്ചവട സമിതി അംഗം അഷ്‌റഫ് എടനീർ
ടൗൺ എസ് എഛ് ഒ പി. നളിനാക്ഷൻ, ലീഡ് ബാങ്ക് ജില്ലാ മാനേജർ തിപ്പേഷ്, മെർച്ച. അസോ. നേതാവ് ടി. പി. ഇല്ലിയാസ്, വ്യാപാര സമിതി നേതാവ് മോഹൻ നായ്ക് ,നഗര സഭ സെക്രട്ടറി ഡി. വി. അബ്ദുൽ ജലീൽ, ബിനീഷ് ജോയ് പ്രസംഗിച്ചു.
