പുത്തൂര്‍: യുവവനിതാ വെറ്ററിനറി ഡോക്ടറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍, ബപ്പളിഗെയിലെ ഗണേഷ് ജോഷിയുടെ മകള്‍ ഡോ. കീര്‍ത്തന ജോഷി (27)യാണ് മരിച്ചത്. മംഗ്‌ളൂരുവിലുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള കീര്‍ത്തന എന്തിനു ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: വീണ. സഹോദരി ഡോ. മേഘന.
