കാസര്‍കോട്: ഉപ്പള, മണിമുണ്ടയിലെ മുഹമ്മദ് സക്കീറി(50)നെ എംഡിഎംഎയുമായി എക്‌സൈസ് അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നു 0.346 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
കയ്യാര്‍, പച്ചമ്പള, കൊക്കച്ചാല്‍ റോഡരുകില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രാവണ്‍ കെ.വി, പ്രിവന്റീവ് ഓഫീസര്‍, കെ.വി മനാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ. രാഹുല്‍, കെ. സുര്‍ജിത്, എന്‍. ഹരിശ്രീ, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
