തുറവൂര്‍: വിവാഹ വാഗ്ദാനം നല്‍കി ഗായികയെ പീഡിപ്പിച്ച നാടന്‍പാട്ട് കലാകാരന്‍ പിടിയില്‍. കുമളി ശ്യാം എസ് പള്ളത്താ(29)ണ് പിടിയിലായത്. കുത്തിയതോട് ഇന്‍സ്‌പെക്ടര്‍ അജയമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
രണ്ടുവര്‍ഷം മുമ്പ് പ്രതിയും യുവതിയും ഒരു നാടന്‍ പാട്ട് സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് യുവതിയുമായുള്ള പരിചയം മുതലെടുത്ത് പ്രതി വിവാഹ വാഗ്ദാനം നല്‍കി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്ക് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം അറിഞ്ഞ് യുവതി മരട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. മരട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ സംഭവസ്ഥലം കുത്തിയതോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാലാണ് പിന്നീട് അങ്ങോട്ട് മാറ്റിയത്. ഇന്‍സ്‌പെക്ടര്‍ അജയ മോഹന്‍ അന്വേഷണം ഏറ്റെടുത്ത് മരടിലുള്ള പ്രതി തമസിച്ചുവന്ന വാടകവീട്ടില്‍ നിന്നും പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു പ്രതിയെ പിന്നീട് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
