കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചുകയറി ജനല്‍ ചില്ല് തകര്‍ത്തതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുംബഡാജെ രണ്ടാംമൈല്‍ തൊട്ടിയില്‍ താമസിക്കുന്ന കെ അഭിലാഷിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രി 11.30 നാണ് അക്രമം നടന്നത്. അയല്‍വാസിയായ പ്രശാന്ത് എന്ന കുട്രു(29) മരവടിയുമായി വീട്ടില്‍ കയറി ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. ഭാര്യയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ അഭിലാഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കൊടുത്ത വിരോധത്തിലാണ് പ്രശാന്ത് ആക്രമണം നടത്തിയതെന്ന് അഭിലാഷിന്റെ പരാതിയില്‍ പറഞ്ഞു. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
