കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യില്‍, കണ്ണാടിപ്പറമ്പ്, മാലോട്ട്, നിക്കുമ്മല്‍ പുതിയ പുരയില്‍ എന്‍.പി മുഹമ്മദ് ഫാറൂഖ് (44) ആണ് മരിച്ചത്. കടകളില്‍ മസാലപൊടി വിതരണം ചെയ്യുന്ന വാനിന്റെ ഡ്രൈവറാണ് മുഹമ്മദ് ഫാറൂഖ്. ഞായറാഴ്ച രാത്രി കൊളച്ചേരി, പെട്രോള്‍ പമ്പിനു സമീപം വാഹനം നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെയാണ് ബൈക്കിടിച്ച് തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഫാറൂഖ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. മൊയ്തീന്‍-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഫര്‍ദ്ദീം, ഫാത്തിമ. അപകടത്തിനു ഇടയാക്കിയ ബൈക്ക് മയ്യില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
