മാവുങ്കാല്‍, മൂലക്കണ്ടത്ത് വ്യാപാരി മൂന്നു നില കെട്ടിടത്തില്‍ നിന്നു വീണതോ, ചവിട്ടി താഴെയിട്ടതോ?; ഡമ്മി പരിശോധനയ്ക്ക് ആലോചന, വ്യാപാരിയുടെ നില അതീവ ഗുരുതരം, കരാറുകാരനെതിരെ കേസ്
കാസര്‍കോട്: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് കെട്ടിട ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിക്കോത്ത്, പെരളത്തെ ഏഴുപ്ലാക്കല്‍, റോയി ജോസഫി(48)നു പരിക്കേറ്റ സംഭവത്തിലാണ് കരാറുകാരനായ പുല്ലൂരിലെ നരേന്ദ്രനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. സുഹൃത്തായ മൂലക്കണ്ടത്തെ പി.വി ഷാജി കുമാര്‍ ആണ് പരാതിക്കാരന്‍. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മഡിയനിലും വെള്ളരിക്കുണ്ടിലും അലുമിനിയം ഫാബ്രിക്കേശന്‍ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമയാണ് റോയ് ജോസഫ്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മൂലക്കണ്ടത്ത് മൂന്നു നില …