കാസര്‍കോട്: പടന്നക്കാട് ദേശീയ പാതയിലുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരി മരിച്ചു. ഞാണിക്കടവ് പിള്ളേര് പീടിക സ്വദേശി ഷഫീഖിന്റെ സുഹറ(48)യാണ്
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച 10 രാവിലെ മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജില്‍ സമീപത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു പൊലീസ് ജീപ്പ് സര്‍വീസ് റോഡില്‍ നിന്നും കയറി വന്ന സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌റ്റൈലോ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സ്‌റ്റൈലോ വാഹനത്തിന്റെയും സുരക്ഷാ മതിലിന്റെയും ഇടയില്‍പ്പെട്ടാണ് സുഹ്‌റയ്ക്ക് പരിക്കേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരണം സംഭവിച്ചു. സ്‌കൂട്ടര്‍ യാത്രികാരായ നീലേശ്വരം പടിഞ്ഞാറ്റിന്‍കൊഴുവലിലെ ചന്ദ്രന്‍, ഭാര്യ ബേബി എന്നിവര്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
