കാസര്‍കോട്: കാര്‍ ആക്‌സസറീസ് ഷോപ്പിനു സമീപത്ത് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. തെക്കില്‍, കുന്നാറ, തസ്ലീമ മന്‍സിലിലെ ഹസന്‍ ഫഹദ് (23), മാങ്ങാട്, ചോയിച്ചിങ്കാല്‍, അല്‍അമീന്‍ മന്‍സിലിലെ എംഎ ദില്‍ഷാദ് (36) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ എസ്. സബീഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത് പൊലീസിനു സംശയത്തിനു ഇടയാക്കിയിരുന്നു. തുടര്‍ന്ന് കാറിനകത്ത് പരിശോധിച്ചപ്പോഴാണ് 0.96 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
