കാസര്‍കോട്: പ്രശസ്ത മാപ്പിളപ്പാട്ടു കലാകാരന്‍ പരേതനായ തനിമ അബ്ദുല്ലയുടെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള, ബദ് രിയ നഗര്‍ കെ.വി ഹൗസിലെ എം.കെ മുഹമ്മദ് (50)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ട് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൈമൂണ്‍ നഗറിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ജലാല്‍, ജസീല, ജുമൈല. മരുമക്കള്‍: റഷീദ് അസ്ഹരി, സജീര്‍. മറ്റു സഹോദരങ്ങള്‍: എം.കെ ഹംസ, ഖദീജ. മുഹമ്മദിന്റെ നിര്യാണത്തില്‍ ബദ് രിയ വെല്‍ഫയര്‍ അസോസിയേഷന്‍ അനുശോചിച്ചു.
