കാസര്‍കോട്: ഓട്ടോ യാത്രക്കിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ട മുന്‍ ഗുമസ്തന്‍ മരിച്ചു. മീഞ്ച, കോരിക്കാറിലെ മഹാബല (74) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബായാറില്‍ നിന്നു ഓട്ടോയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു മഹാബല. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: വസന്തി. മക്കള്‍: ചരണ്‍ കുമാര്‍, കീര്‍ത്തന, ലത, അനുഷ. മരുമക്കള്‍: പവിത്ര, ശ്രീജിന്‍, വിനയകുമാര്‍, ദിവാകര. സഹോദരങ്ങള്‍: കൃഷ്ണ ബങ്കേര, ലിംഗപ്പ ബങ്കേര, രാമ ബങ്കേര, സുന്ദരി, ലക്ഷ്മി, ഗീത.
