തളിപ്പറമ്പ്: നിരവധി മയക്കുമരുന്ന് കേസുകളില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുക്കോലയിലെ പുന്നക്കന്‍ മന്‍സിലില്‍ നദീര്‍ (29), കുണ്ടാംകുഴിയിലെ അഫീഫ മന്‍സിലില്‍ കെ.പി ഹസ്ഫര്‍ ഹസന്‍ (35) എന്നിവരെയാണ് തിപ്പറമ്പ് എക്‌സൈസ് അസി. ഇന്‍സ്പെക്ടര്‍മാരായ പി.കെ.രാജീവന്‍, കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് ഉണ്ടപ്പറമ്പില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി യുവാക്കള്‍ പിടിയിലായത്.
നേരത്തെ എം.ഡി.എം.എ സഹിതം പിടിയിലായ നദീര്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. തളിപ്പറമ്പ റേഞ്ച്, കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസുകളില്‍ ഒന്നിലധികം കേസുകളില്‍ പ്രതിയാണിയാള്‍.
ഹസ്ഫര്‍ ഹസന്റെ പേരില്‍ തളിപ്പറമ്പ എക്സൈസിലും വളപട്ടണം പൊലീസിലും കഞ്ചാവ് കേസുകളുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരിസ്, ഉല്ലാസ് ജോസ്, സിവില്‍ ഓഫീസര്‍മാരായ കലേഷ്, എം.പി.അനു, ഡ്രൈവര്‍ പ്രകാശന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി യുവാക്കളെ വലയിലാക്കിയത്.
