കാസര്‍കോട്: പെരിയ എന്‍എസ്എസ് കരയോഗം എസ് എസ് എല്‍ സി, പ്ലസ് ടു, മറ്റു സാങ്കേതിക, വിഷയങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നായര്‍ സ്ത്രീകളെ ഫേസ് ബുക്ക് പേജില്‍ കൂടി അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതിനു നേതൃത്വം നല്‍കിയ ഹൊസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കരിച്ചേരി പ്രഭാകരന്‍ നായരേയും മറ്റു പ്രമുഖ വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. കരയോഗം പ്രസിഡന്റ് ഡോ. കുമാരന്റെ അധ്യക്ഷതയില്‍ യോഗം കരിച്ചേരി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജയപ്രകാശ്, ടി രാമകൃഷ്ണന്‍ നായര്‍, ടി പീതാംബരന്‍ നായര്‍, ഉഷാ നാരായണന്‍ നായര്‍, പിവി രവീന്ദ്രന്‍ നായര്‍, കെ മോഹന്‍കുമാര്‍, വി കെ അരവിന്ദന്‍, കരയോഗം സെക്രട്ടറി പി മുരളീധരന്‍, നായര്‍ വനിതാ സമാജം സെക്രട്ടറി സ്വര്‍ണ്ണലത എം നായര്‍ സംസാരിച്ചു.
