കാസര്‍കോട്: എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാമത് കേരള സംസ്ഥാന ഓപ്പണ്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ സഹോദരന്മാര്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ജൂനിയര്‍ യു 78 കിലോഗ്രാം വിഭാഗത്തില്‍ ദക്ഷ് ദേവനന്ദും സബ് ജൂനിയര്‍ വിഭാഗത്തില്‍ സച്ചിത്ത് ദേവയും ആണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ദക്ഷ് ദേവനന്ദ്. പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 6 ക്ലാസ് വിദ്യാര്‍ഥിയാണ് സച്ചിത്ത് ദേവ.
മൂന്നുവര്‍ഷമായി സംസ്ഥാന ജില്ലാ മത്സരങ്ങളില്‍ ഇവര്‍ സ്വര്‍ണമെഡല്‍ നേടുന്നു. പൊയിനാച്ചി തായ്‌ക്വോണ്‍ഡോ അക്കാദമിയിലെ ആര്‍. പ്രിയേഷാണ് പരിശീലകന്‍. പൊയിനാച്ചി പറമ്പ് കൈരളി നഗറിലെ ജയരാമന്‍ അടുക്കാടുക്കത്തിന്റേയും ശാലിനി കമ്മട്ടയുടേയും മക്കളാണ്.
