പാലക്കുന്നിലെ ഗോള്‍ഡന്‍ ബേക്കറി ഉടമ കെ.വി ഭാസ്‌കരന്‍ അന്തരിച്ചു

കാസര്‍കോട്: പാലക്കുന്നിലെ ഗോള്‍ഡന്‍ ബേക്കറി ഉടമയും പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കളനാട്, തെക്കേക്കര പ്രാദേശിക സമിതി അംഗവുമായ ഉദുമ, അച്ചേരി തമ്പുരാന്‍ വളപ്പിലെ കെ.വി ഭാസ്‌കരന്‍(വെള്ള-75) അന്തരിച്ചു. പാലക്കുന്ന്-കോട്ടിക്കുളം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. എസ്.എന്‍.ഡി.പി യോഗം ഉദുമ യൂണിയന്‍ സജീവ പ്രവര്‍ത്തകനും അച്ചേരി ശാഖാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് ചെമ്പരിക്ക, മൊട്ടയിലെ സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: കെ കാര്‍ത്യായനി. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, ബി. മിനിമോള്‍. മരുമക്കള്‍: ജ്യോതി, സുകന്യ, രാജേഷ് കൊവ്വല്‍പ്പള്ളി. സഹോദരങ്ങള്‍: കെ.വി കുഞ്ഞിരാമന്‍, കെ.വി ശ്രീധരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page