കാസര്‍കോട്: ഉദുമ, കാപ്പില്‍, കൊപ്പല്‍ ജന്മ കടപ്പുറം സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി.
അശോകന്‍ സിലോണിന്റെ അധ്യക്ഷതയില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, രമേശന്‍ കൊപ്പല്‍, പി.വി രാജേന്ദ്രന്‍, ശ്രീധരന്‍, പി.കെ ജലീല്‍, പഞ്ചായത്തംഗം ശകുന്തള, ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
